തിരുവനന്തപുരം: ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കില്ല. പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പോലീസ് അറിയിച്ചു.
രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറാണ് അന്വേഷിച്ചത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, ടി ജി നന്ദകുമാർ എന്നിവർക്കെതിരെയായിരുന്നു പരാതി. പരാതിയിൽ ഇ പി ജയരാജൻ്റെയും മകൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു.
Be the first to comment