പോലീസിന്റെ രക്ഷാപ്രവര്‍ത്തനമെന്ന വിവാദ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍; റിപ്പോര്‍ട്ട് ഉടന്‍

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഉടന്‍. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് നടപടികള്‍ ക്രമസമാധാനപാലനത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

സംഭവം നടന്നത് എറണാകുളം സിജിഎം കോടതിയുടെ പരിധിയിലല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസിന് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള പരിമിതിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കല്യാശേരിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റിടങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയുകയും ചെയ്യുന്നു.

വിജയദശമിയോട് അനുബന്ധിച്ച് അവധികള്‍ വരുന്നതിനാലാണ് റിപ്പോര്‍ട്ട് തയാറായിട്ടും അത് കോടതിയ്ക്ക് മുന്നിലേക്ക് എത്താന്‍ വൈകുന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് േേനരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പ്രസ്താവന. നവകേരള സദസിനിടെ തന്നെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസില്‍ ഗണ്‍മാന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയതും വിവാദമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*