കണ്ണൂർ: കാൾടെക്സ് ജംഗ്ഷനിൽ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് കണ്ണൂർ എ ആർ ക്യാമ്പിലേത്. ജീപ്പിന് ഇൻഷുറൻസ് ഇല്ല എന്നാണ് വിവരം. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രം തകർന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ജീപ്പിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരും യൂണിഫോം ധരിച്ചിരുന്നില്ലെന്നും പമ്പ് ജീവനക്കാർ പറയുന്നു. ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. കാറിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല.
അപകടത്തിൽപ്പെട്ടപ്പോൾ തന്നെ ജീപ്പിൽ ഉണ്ടായിരുന്നവർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാർ പറയുന്നു. പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയ സംഭവം അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്നും അജിത്കുമാർ അറിയിച്ചു.
Be the first to comment