കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായത്. ട്രെയിനിൽ എവിടേക്കോ പോയതെന്ന് സംശയം.

കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്. രാവിലെ വാറന്റ് നടപ്പിലാക്കാനുണ്ടായിരുന്നു. അതിനായി സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ രാവിലെ നാലരയോടെ മുഹമ്മദിനെ വിളിച്ചിരുന്നു. താന്‍ റെഡിയായി നില്‍ക്കുകയാണ് വീട്ടിലേക്ക് വരാനായിരുന്നു മറുപടി. ഇതനുസരിച്ച് സഹപ്രവര്‍ത്തകന്‍  എത്തിയപ്പോള്‍ മുഹമ്മദ്‌ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നു മുഹമ്മദ്‌ ബഷീര്‍ പോയി എന്നാണ് ഭാര്യ പ്രതികരിച്ചത്. പേഴ്സും എടിഎം കാര്‍ഡും എടുത്തിട്ടാണ് പോയത്. ക്വാട്ടേഴ്സിൽ നിന്ന് ഫോൺ ഉള്‍പ്പെടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീർ എന്ന് സഹപ്രവർത്തകർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*