കൊച്ചി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരാമ്മയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടി. എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യത്തില്‍ തുടരാമെന്ന് കോടതി അറിയിച്ചു. പ്രതിഷേധിച്ച മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടേയും, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
Be the first to comment