സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പോലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. ഇതുസംബന്ധിച്ച് കുടുതല്‍ പരിശോധനക്ക് അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി ദില്ലി പോലീസ്. വീട്ടിലെ സിസിടിവി ഡിവിആർ ദില്ലി പോലീസ് പിടിച്ചെടുത്തു. പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് എത്തിയത്. കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വാതി മലിവാളിന്റെ ദേഹത്ത് മൂന്നിടത്ത് പരിക്കുണ്ട്. ഇടത് കാലിലും കീഴ്ത്താടിയിലും കണ്ണിന് താഴെയും ചതവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.

ഇതിനിടെ ബിജെപി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടക്കുകയാണ്. കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ അറസ്റ്റ് അടക്കം ഉയര്‍ത്തിയാണ് മാര്‍ച്ച്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, പ്രവര്‍ത്തകര്‍ അടക്കമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ പങ്കെടുത്തു. അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തയപ്പോഴാണ് ബിഭവ് കുമാര്‍ അറസ്റ്റിലാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*