യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരിക്കും നടപടികള്‍. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി.

അതേസമയം ഇന്നലെ മലയാള താര സംഘടനയായ AMMAയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തിരുന്നു. ആരോപണം വന്നതിനെ തുടര്‍ന്ന് സംഘടനയ്ക്ക് കത്ത് നല്‍കി രാജിവെച്ചിരുന്നു. നിലവില്‍ സംഘടനയില്‍ അംഗമാണ് വിജയ് ബാബു.

Be the first to comment

Leave a Reply

Your email address will not be published.


*