“കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളി പറയുന്ന ദിവസം സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കും”; കെ. സുധാകരൻ

കണ്ണൂർ: കൊലപാതക രാഷ്ട്രീയത്തെ എന്ന് സിപിഎം തള്ളിപറയുന്നുവോ അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.

കൊലയാളികളെ കൊലയ്ക്ക് വേണ്ടി നിയോഗിക്കുന്നതും പാർട്ടിയാണെന്നും യഥാർഥ പ്രതികൾക്ക് പകരം ഡമ്മി പ്രതികളെയാണ് അടുത്ത കാലത്തു വരെ സിപിഎം നൽകിയിരുന്നതെന്നും സുധാകരൻ പറഞ്ഞു.

ഇങ്ങനെ പ്രതികളുടെ കോടതി വ‍്യവഹാരങ്ങൾ, സാമ്പത്തിക സഹായം തുടങ്ങി എല്ലാ കാര‍്യങ്ങളും പാർട്ടി ഏറ്റെടുക്കും. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗത്തെ വരെ സിപിഎം സംരക്ഷിച്ചുവെന്നും സുധാകരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*