ഔ​ദ്യോ​ഗിക ഗ്രൂപ്പിൽ പൊലീസുകാരന്റെ രാഷ്ട്രീയ പോസ്റ്റ് ; DGPയ്ക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

പൊലീസിന്റെ ഔ​ദ്യോ​ഗിക ​ഗ്രൂപ്പിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റ്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും രാഹുലിന്റെ പരാതി.

പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റിനെതിരെ സേനയ്ക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ​ഗ്രൂപ്പിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മറ്റ് അം​ഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിയ്ക്ക് പരാതി നൽകിയത്. നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്.

Be the first to comment

Leave a Reply

Your email address will not be published.


*