കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തി; കേരളത്തിന് പിഴ

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴ തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ നിർദേശം നൽകി. 

ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ട ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തണ്ണീർത്തടങ്ങൾ കൂടിയായ വേമ്പനാട്, അഷ്ടമുടി കായലുകൾക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും കേരള സർക്കാരും മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ട്രിബ്യൂണലിന്റെ വിലയിരുത്തൽ.

രണ്ടു കായലുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിൽ അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.  പരിസ്ഥിതി പ്രവർത്തകനായ കെ വി ഹരിദാസ് സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*