പൊങ്കൽ: യശ്വന്ത്പുർ- കൊച്ചുവേളി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യശ്വന്ത്പുരിനും കൊച്ചുവേളിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

യശ്വന്ത്പുർ-കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടും. ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തിച്ചേരും. തിരികെ കൊച്ചുവേളി-യശ്വന്ത്പുർ ഫെസ്റ്റിവൽ എക്സ്പ്രസ്സ്പെഷൽ 14 ന് രാത്രി 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും. പിറ്റേദിവസം വൈകിട്ട് നാലരയ്ക്ക് യശ്വന്ത്പുരിലെത്തിച്ചേരുമെന്ന് റെയിൽവേ അറിയിച്ചു.


 

Be the first to comment

Leave a Reply

Your email address will not be published.


*