ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഇന്ന്

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. പുലർച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. 9ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാരപ്പൊങ്കാലയ്ക്ക് സമീപം ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാല ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയിൽ നിന്നും 30 കിലോമീറ്റർ തെക്കുകിഴക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന് പുറത്തു നിന്നും ഭക്തജനങ്ങൾ ചക്കുളത്തുകാവിൽ എത്താറുണ്ട്. ദുർഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിൽ കൂടി പമ്പയും മണിമലയാറും ഒഴുകുന്നു. ദുർഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമർപ്പിക്കാൻ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവിൽ എത്തുക. അരിയും ശർക്കരയും നെയ്യും നാളികേരവുമാണ് പൊങ്കാലയുടെ ചേരുവകൾ.

Be the first to comment

Leave a Reply

Your email address will not be published.


*