പൂജ ബംപർ ഒന്നാം സമ്മാനം 12 കോടി; JC 253199 ടിക്കറ്റിന്

പൂജ ബംപർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ JC 253199 നമ്പറിന് ആണ് ഒന്നാം സമ്മാനം ലഭിച്ചത്. JD 504106, JC 748835, JC 293247, JC 781889 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേര്‍ക്കും മൂന്നാം സമ്മാനം 20 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും‌ ഉണ്ട്.
ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 39 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വരെ വിറ്റുപോയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*