ഡോ. ആന്‍റണി വാലുങ്കൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ

കൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ.ആന്‍റണി വാലുങ്കലിനെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വാരപ്പുഴ ആർച്ച് ബിഷപ്പ് ഹൗസിലും വത്തിക്കാനിലും നടന്നു. വരാപ്പുഴ അതി രൂപതാ മെത്രോപ്പോലീത്ത ആർച്ച്ബിഷപ് ജോസഫ് കഴത്തിപ്പറമ്പിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്കയിൽ വച്ച് നടക്കും.

മുൻ ആർച്ച്ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ് ജോസഫ് കരിയിൽ, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് ജോസഫ് കാരിക്കശേരി, മോൺസിഞ്ഞോർമാർ, വൈദികർ, സിസ്റ്റേഴ്സ്,അല്മായ സഹോദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഡോ.ആന്‍റണി വാലുങ്കൽ പരേതരായ മൈക്കിളിന്‍റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂർ സെന്‍റ് ജോർജ് ഇടവകയിൽ ജനിച്ചു. 1984 ജൂൺ 17 ന് സെമിനാരിയിൽ ചേർന്നു. ആലുവ കാർമൽഗിരി സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രിൽ 11 ന് അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

പൊറ്റക്കുഴി, വാടേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ഏഴുവർഷക്കാലം മൈനർ സെമിനാരി വൈസ് റെക്‌ടർ, വിയാനി ഹോം സെമിനാരി ഡയറക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*