
വത്തിക്കാൻ സിറ്റി: വൈദികർ കുർബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങൾ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ശുശ്രൂഷകൾക്കിടെ വൈദികർ നൽകുന്ന സന്ദേശം ഹ്രസ്വവും ലളിതവും വ്യക്തവും ആയിരിക്കണം. കൂടുതൽ സമയമെടുത്താൽ ആളുകളുടെ ശ്രദ്ധ മാറും, അവർ ഉറക്കം തൂങ്ങിത്തുടങ്ങുമെന്ന് പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്‌ചക്കിടെ മാർപാപ്പ പറഞ്ഞു.
ചില വൈദികർ ദീർഘമായ പ്രസംഗം നടത്തി ആളുകളെ വിഷമിപ്പിക്കാറുണ്ടെന്നും അതു ശരിയല്ലെന്നും മാർപാപ്പ പറഞ്ഞു.
Be the first to comment