ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരവുമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ലോകം ഏറ്റെടുക്കുന്നു. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട് ഏറ്റുവാങ്ങിക്കൊണ്ട്, ആദ്യമായി ഒരു മലയാള സിനിമ അദ്ദേഹം കാണുകയും ചെയ്തു.

സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേപ്പ് റോമില്‍ പോയാണ് ചിത്രം മാർപാപ്പയ്ക്കു സമർപ്പിച്ചത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ ഒട്ടനവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡോ. ഷെയ്‌സണ്‍ പി. ഔസേപ്പ് സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമാണ് ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ്. വെല്ലുവിളികളെ അതിജീവിച്ച് രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് സിനിമ. ഇതിന്‍റെ വിജയം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ധ്യാന കേന്ദ്രത്തിലെ ഫാ. ജോര്‍ജ് പനക്കല്‍, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവരക്കം നിരവധി പുരോഹിതരും സിനിമയുടെ നിര്‍മാതാവ് ഡേവിസ് കൊച്ചാപ്പു തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുന്ന ആയിരക്കണക്കായ കത്തോലിക്കാ സന്യാസിനിമാരുടെ ജീവിതത്തിന്‍റെ പച്ചയായ നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

 

Be the first to comment

Leave a Reply

Your email address will not be published.


*