വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ ‘കഴിയുന്നത്ര’ പോരാടുന്നുണ്ടെന്ന് മാർപാപ്പ

വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഈ വിഷയത്തിൽ ന്യൂനതകളുണ്ടെന്നും പോപ്പ് ഫ്രാൻ‌സിസ് വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ.

സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരുപയോഗം ചെയ്യുന്നതിൽ സഭ “സീറോ ടോളറൻസ്” സമീപനം സ്വീകരിക്കുമെന്ന് മാർപാപ്പ പറഞ്ഞു. എന്നാൽ പല രാജ്യങ്ങളും ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. 1980-കളുടെ രണ്ടാം പകുതിയിലാണ് ദുരുപയോഗ വിവാദം പുറത്തുവന്നത്.  നല്ല കാര്യങ്ങൾക്കായി ദൈവത്തിന് നന്ദി പറയുമ്പോൾ, മോശമായ കാര്യങ്ങളിൽ സഭ ലജ്ജിക്കണമെന്നും പോപ്പ് അഭിപ്രായപ്പെട്ടു. 

കിഴക്കും പടിഞ്ഞാറും മനുഷ്യൻറെ നിലനിൽപിന് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലോക മതസമ്മേളനത്തിൽ പങ്കെടുക്കാനാണ് മാര്‍പാപ്പ ബഹ്റൈനിലെത്തിയത്. നാലു ദിവസം നീണ്ട സന്ദര്‍ശനത്തിൽ ആതിഥ്യമൊരുക്കിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി.  

Be the first to comment

Leave a Reply

Your email address will not be published.


*