പോര്‍ഷെ 911 മോഡലുകള്‍ ഇന്ത്യയിലെത്തുന്നു ; ബുക്കിംഗ് ആരംഭിച്ചു

ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ അടുത്തിടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച 911 മോഡലുകളുടെ ബുക്കിങ്ങ് ഇന്ത്യയിലും ആരംഭിച്ചു. പോര്‍ഷെ 911 കരേര, കരേര 4 ജിടിഎസ് എന്നീ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില. പുതിയ കരേര മോഡലിന് മുന്‍ മോഡലിനെക്കാള്‍ 13 ലക്ഷം രൂപ വില ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജി ടി എസ് പതിപ്പില്‍ കാര്യമായ വര്‍ധനവ് വരുത്തിയിട്ടില്ല.

ഈ വര്‍ഷം അവസാനത്തോടെ ഈ കാറുകളുടെ ഡെലിവറി ആരംഭിക്കും. ഈ വാഹനം ഒരു പുതിയ ഹൈബ്രിഡ്-ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മാട്രിക്സ് എല്‍.ഇ.ഡി. ഹെഡ് ലാമ്പ്, മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 20 ഇഞ്ചും വലിപ്പത്തില്‍ നല്‍കിയിട്ടുള്ള വീലുകള്‍, സിക്സ്-പിസ്റ്റണ്‍ അലുമിനിയം മോണോബ്ലോക്ക് ഫിക്സഡ് ബ്രേക്ക് കാലിപ്പര്‍ മുന്നിലും ഫോര്‍ പിസ്റ്റണ്‍ അലുമിനിയം മോണോബ്ലോക്ക് ഫിക്സഡ് ബ്രേക്ക് കാലിപ്പര്‍ പിന്നിലും നല്‍കിയാണ് പുതിയ പോര്‍ഷെ എത്തിയിട്ടുള്ളത്.

പുതിയ മോഡലുകള്‍ക്കുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 3.6 ലിറ്റര്‍ ഫ്‌ലാറ്റ്-5 എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇതിന് മാത്രം ഏകദേശം 478 ബിഎച്ച്പി പവറും 570 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.ഇലക്ട്രിക് സണ്‍റൂഫ്, ടൂ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, നാല് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നതും ഹീറ്റഡ് ഫങ്ഷന്‍ ഉള്ളതുമായ സ്പോര്‍ട്സ് സീറ്റ് എന്നിവയും 911 കരേരയുടെ സവിശേഷതകളാണ്. അനലോഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റോപ്പ് വാച്ച്, സ്പോര്‍ട്ട് ക്രോണോ ക്ലോക്ക്, ബ്ലാക്ക് ഷിഫ്റ്റ് പാഡില്‍, സ്പോര്‍ട്ട് പ്ലസ് മോഡ്, പി.എസ്.എം. സ്പോര്‍ട്ട് മോഡ്, പോര്‍ഷെ ട്രാക്ക് പ്രിസിഷന്‍ ആപ്പ്, ടയര്‍ ടെംപറേച്ചര്‍ ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളുള്ള സ്പോര്‍ട്ട് ക്രോണോ പാക്കേജ് ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*