അശ്വഗന്ധയുടെ മിതമായ ഉപയോഗത്തിലൂടെ നമുക്ക് സംഭവിക്കാവുന്ന നല്ല മാറ്റങ്ങൾ

ആയുര്‍വേദത്തിലെ ഏറെ അറിയപ്പെടുന്നൊരു മരുന്നാണ് അശ്വഗന്ധ.  ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും അശ്വഗന്ധ ഉപയോഗിക്കാറുണ്ട്.  എന്നാല്‍ ഇത് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്.  ഇത്തരത്തില്‍ അശ്വഗന്ധ മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് പല പോസിറ്റീവ് ആയ മാറ്റങ്ങളും നമ്മളില്‍ സംഭവിക്കാം.  ഇതെക്കുറിച്ചാണ് വിശദീകരിക്കുന്നത്. 

ഇന്ന് മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് അനുഭവിക്കാത്തവരായി ആരും കാണില്ല.  ജോലിസംബന്ധമായതോ പഠനസംബന്ധമായതോ സാമൂഹിക കാര്യങ്ങളുമായി ബന്ധപ്പെട്ടതോ എല്ലാമാകാം നമ്മെ നിരന്തരം വേട്ടയാടുന്ന സ്ട്രെസ്.   ഇത് എന്തുതന്നെ ആയാലും നമ്മെ പോരാടാൻ പ്രാപ്തരാക്കുന്നൊരു മരുന്നാണ് അശ്വഗന്ധ. മാനസികാരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അശ്വഗന്ധ വളരെയധികം പ്രയോജനപ്പെടാറുണ്ട് എന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

തലച്ചോറിനെ വിവിധ രീതിയിലാണ് ഈ മരുന്ന് സ്വാധീനിക്കുന്നത്.  ചിന്താശേഷി ഉയര്‍ത്തുക, ഓര്‍മ്മ- ശ്രദ്ധ എന്നിവയെല്ലാം കൂട്ടുക, ഉറക്കം വര്‍ധിപ്പിക്കുക, നമ്മുടെ ആകെയുള്ള ഉന്മേഷവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്നിങ്ങനെ പല രീതിയില്‍ നമ്മുടെ ജീവിതനിലവാരം തന്നെ മാറ്റുന്ന നിലയിലേക്ക് അശ്വഗന്ധ നമ്മളില്‍ സ്വാധീനം ചെലുത്താം. 

ഇതിന് പുറമെ ദഹനം സുഗമമാക്കാനും, രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും, ഹോര്‍മോണ്‍ ബാലൻസ് സൂക്ഷിക്കാനും എല്ലാം അശ്വഗന്ധ നമ്മെ സഹായിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*