ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ആന്റിഗ്വ : ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. റെവ്‌സ്‌പോര്‍ട്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശിവം ദുബെയുടെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം അതൃപ്തരെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതായി കാണപ്പെട്ടു. ഇടം കയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെതിരെ ആക്രമണ ഷോട്ടുകള്‍ ഉള്‍പ്പടെ കളിച്ച സഞ്ജുവിന്റെ ബാറ്റിംഗ് ദ്രാവിഡും രോഹിത് ശര്‍മ്മയും നിരീക്ഷിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും 40 മിനിറ്റ് നേരത്തെ പരിശീലനത്തിനെത്തി. പ്രാദേശിക താരങ്ങള്‍ക്കെതിരെയും ഇരുവരും പരിശീലനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വന്റി 20 ലോകകപ്പിലെ മോശം ഫോമിനെ തുടര്‍ന്നാണ് ജഡേജയും കോഹ്‌ലിയും പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് സഖ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാഥോര്‍ പറയുന്നത്.

എല്ലാവരും വിരാടിനെ ഓപ്പണറായി കാണാൻ ആ​ഗ്രഹിക്കുന്നുവെന്ന് താൻ മനസിലാക്കുന്നു. ഇപ്പോഴത്തെ ബാറ്റിം​ഗ് ഓഡറിൽ ഇന്ത്യൻ ടീമിന് സന്തോഷമുണ്ട്. ഇനി എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കിൽ അത് സാഹചര്യങ്ങൾക്കും എതിരാളികൾക്കും അനുസരിച്ചാവുമെന്നും വിക്രം റാഥോർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*