‘ചേലക്കരയിൽ ഒരു വരുത്തി വേണ്ട’; രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യ ഹരി​ദാസിനെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ. സേവ് കോൺ​ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്റ് പതിച്ചത്. ചേലക്കരയിൽ പുറമേ നിന്ന് ഒരാൾ ‍മത്സരത്തിന് വരേണ്ട എന്ന തരത്തിലാണ് പോസ്റ്റർ.

ചേലക്കര ടൗണിലെ കോൺവന്റ് സ്‌കൂളിന് എതിർവശമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതി, ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രരവർത്തന വേളയിൽ പാലക്കാട് ഡിസിസി പ്രസിഡന്റ് രമ്യ ഹരിദാസിന് ഗുരുതര വീഴ്ചകൾ ഉണ്ടായി എന്ന് വിമർശനം ഉയർന്നിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ‌ ജയിച്ചതിന് പിന്നാലെയാണ് ചേലക്കരയിൽ ഉപതെരഞ്ഞടുപ്പ് നടത്തുന്നത്. ചേലക്കര എംഎൽഎയും ദേവസ്വം മന്ത്രിയുമായിരുന്നു കേ രാധാക‍ൃഷ്ണൻ. ആലത്തൂരിൽ യു‍ഡിഎഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനെ ഇരുപതിനായിരത്തിൽ പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*