കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു വരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഇന്ന് അഞ്ചാം വർഷത്തിലേക്ക് കടന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഡിവൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് എന്നിവരുടെ നേത്യത്വത്തിലാന്ന് ഇന്ന് പൊതിച്ചോർ വിതരണം നടത്തിയത്.
ഡിവൈഎഫ്ഐ മേഖല കമ്മിറ്റികൾ വീടുകളിൽ നിന്നും സംഭരിച്ച് എത്തിക്കുന്ന പൊതിച്ചോറാണ് രോഗികൾക്കും കുട്ടിരിപ്പുകാർക്കും വിതരണം ചെയ്യുന്നത്. ആയിരക്കണക്കിന് പൊതിചോറുകൾ ഇത്തരത്തിൽ ദിവസേന വിതരണം ചെയ്യുന്നുണ്ട്.
Be the first to comment