
കോട്ടയം: തിരുനക്കര ബസ്സ്സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ ഇന്നാരംഭിക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ബുധനാഴ്ച മുതൽ കെട്ടിടം പൊളിക്കുമെന്നായിരുന്നു കരാറുകാരൻ അറിയിച്ചിരുന്നത്. എന്നാൽ, കെട്ടിടത്തിലേക്കുള്ള താൽക്കാലിക കണക്ഷൻ പുനഃസ്ഥാപിച്ചില്ല. താൽക്കാലിക കണക്ഷനായുള്ള സമ്മതപത്രം നഗരസഭ ചൊവ്വാഴ്ചയാണ് കൈമാറിയത്. ഇന്നോ നാളെയോ കണക്ഷൻ എടുത്ത ശേഷമേ പൊളിക്കാനുള്ള പ്രാരംഭ ജോലികൾ ആരംഭിക്കൂവെന്ന് കരാറുകാരൻ പറഞ്ഞു.
കെട്ടിടത്തിൽനിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാന ഭാഗമായി നേരത്തേ ഇവിടേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. എന്നാൽ, രാത്രിയിലടക്കം പൊളിക്കൽ ജോലികൾ നടത്തേണ്ടതിനാൽ വൈദ്യുതി കണക്ഷൻ ആവശ്യമാണെന്ന് കാട്ടി കരാറുകാരൻ നഗരസഭയെ സമീപിക്കുകയായിരുന്നു. ഉപകരണങ്ങൾ അടക്കം പ്രവർത്തിപ്പിക്കാനും വൈദ്യുതി ആവശ്യമുണ്ട്. ഇതോടെയാണ് താൽക്കാലിക കണക്ഷനെടുക്കാൻ തീരുമാനിച്ചത്.
Be the first to comment