അധ്യാപകന്‍റെ കൈവെട്ടിയ കേസ്: രണ്ടാംഘട്ട വിധി ഇന്ന്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്ന്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐ കോടതി ഉത്തരവ് പറയുന്നത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ നാസർ ഉൾപ്പെടെ 11 പേരുടെ വിചാരണ ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു.

ആദ്യഘട്ട വിചാരണരണ പൂർത്തിയാക്കി കോടതി 2015 ഏപ്രിൽ 30 ന് വിധി പറഞ്ഞിരുന്നു. 37 പേരിൽ 11 പേരെയാണ് ശിക്ഷിച്ചത്. 18 പേരെ വെറുതെ വിട്ടയച്ചു. ഇതിനു ശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.

2010 മാർച്ച് 23നാണ് തൊടുപുഴ ന്യൂമാൻ കോളെജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീഷ ചോദ്യപേപ്പറിൽ  പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പലപ്പോഴായായണ് അറസ്റ്റ് ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*