പ്രഭാസ് നായകനായ ആദിപുരുഷന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്: വീഡിയോ

പ്രഭാസ് നായകനായി എത്തുന്ന ഏറ്ററ്വും പുതിയ ചിത്രം ആദി പുരുഷിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുരാണ കഥാപാത്രമായ രാമനായി പ്രഭാസെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആദി പുരുഷന്‍. സീതയായി കൃതി സനോണാണ് വേഷമിടുന്നത്. ജൂണ്‍ 16ന് ചിത്രം തീയറ്ററുകളിലെത്തും.

ഓം റൗട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാനാണ് രാവണനായി വേഷമിടുന്നത്. 500 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ തുക. റിലീസിനു മുന്‍പ് തന്നെ അതിന്റെ 85 ശതമാനവും തിരിച്ചു പിടിച്ചു എന്ന വാര്‍ത്തകളും നേരത്തെ തന്നെ വന്നിരുന്നു. ഇതിനിടെ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനുള്ള അണിയറ പ്രവര്‍ത്തകരുടെ തീരുമാനം വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. ഹനുമാന്‍ ചിത്രം കാണാനെത്തും എന്ന വിശ്വാസത്തിലാണ് സീറ്റ് ഒഴിച്ചിടാന്‍ ആവശ്യപ്പെട്ടത്.

ഹിന്ദിയിലും തെലുങ്കിലുമായാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*