പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഏറ്റുമാനൂർ ഗവൺമെൻറ് ഐ ടി ഐ യിൽ നടന്നു

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള (PMNAM) 2022 ഏറ്റുമാനൂർ ഗവൺമെൻറ് ഐ ടി ഐ യിൽ തിങ്കളാഴ്ച നടന്നു. 

രാജ്യത്തെ അപ്രന്റീസ് ഷിപ്പ് പരിശീലനത്തിന്റെ പ്രാധാന്യം മുൻനിർത്തി കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ അപ്രന്റിഷിപ്പ് മേളകൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയം ആർ ഐ സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാതല മേള ഏറ്റുമാനൂർ ഐ ടി ഐ യിൽ സംഘടിപ്പിച്ചത്. 

കോട്ടയം മേഖല ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് സാംരാജ് എം എഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ആർ ഐ സെൻറർ ട്രെയിനിങ് ഓഫീസർ കെ ആർ ജീമോൻ സ്വാഗതം പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ എൻ. എസ്. ടി. ഐ പ്രതിനിധി നിഖിൽ, ഡി. ജി. റ്റി പ്രതിനിധി സജു റ്റി സ്, സൂസി ആൻറണി, സന്തോഷ് കുമാർ കെ ,സുമേഷ് എം വി , രാജേഷ് വി സ്ക്കറിയ തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിലെയും സമീപ ജില്ലകളിലെയും 20 ൽപരം തൊഴിൽ ദാതാക്കളും 150 ഓളം ട്രെയിനികളും മേളയിൽ പങ്കെടുത്തു.തിരഞ്ഞെടുത്ത ട്രെയിനുകളുടെ നിയമന ഉത്തരവുകൾ ഉടൻ തന്നെ നൽകുമെന്ന് ട്രെയിനിങ് ഓഫീസർ കെ ആർ ജിമോൻ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*