വിവാദ പരാമർശങ്ങളിൽ മോദിയോട് മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ് താക്കൂർ

ഡൽഹി: ലോക്സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാപ്പ് ചോദിച്ച് ബിജെപി നേതാവും സിറ്റിങ് എംഎൽഎയുമായ പ്രഗ്യാ സിങ് താക്കൂർ.  ഭോപ്പാലിലെ സിറ്റിങ് എംപിയായ  പ്രഗ്യാ സിങിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല.  2019 ൽ നാഥൂറാം ​ഗോഡ്സെയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് ഇപ്പോഴത്തെ മാപ്പ് പറച്ചിൽ. തൻ്റെ ചില പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കി. വിവാദ പരാമർശങ്ങളോട് പൊറുക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.  സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രഗ്യാ സിങ് താക്കൂർ പറഞ്ഞു.  ഗാന്ധി വധവുമായി ബന്ധപ്പെട്ട് പ്രഗ്യാ സിങ് താക്കൂർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

2008 ലെ മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ താക്കൂർ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാലിൽ നിന്ന് മത്സരിച്ച് വിജയിച്ചു.  പിന്നാലെ മഹാത്മാ​ഗാന്ധിയുടെ ഘാതകൻ നാഥൂറാം ​ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമർശം നടത്തി വലിയ വിവാദം സൃഷ്ടിച്ചിരുന്നു.  ഉടനെ തന്നെ ഈ പരാമർശം തെറ്റാണെന്ന് തിരുത്തി പ്രധാനമന്ത്രിക്ക് രംഗത്തെത്തേണ്ടിയും വന്നു.  അവർ മാപ്പ് പറഞ്ഞു, പക്ഷേ ഞാൻ ഒരിക്കലും ക്ഷമിക്കില്ല എന്നായിരുന്നു മോദിയുടെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*