കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരത്ത് മാലിന്യ നിർമാർജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നൽകാത്തത്? സോണ്ടയ്ക്ക് കൂടുതൽ കരാർ നൽകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയുന്നത്. ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഇക്കാര്യത്തിൽ അഴിമതി നടന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുക്കാന്‍ സോണ്‍ട ഇന്‍ഫ്രാടെക്കിനായി ടോം ജോസ് ഐ എ എസ് ഇടപെട്ടെന്ന് ആവര്‍ത്തിച്ച് സോണ്‍ടയുടെ ഇടനിലക്കാര്‍. ടോം ജോസിനെ കൊച്ചിയിലെ ഓഫീസില്‍ പോയാണ് കണ്ടെതെന്നും തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇടനിലക്കാരനായ അജിത് കുമാര്‍ പറഞ്ഞു. ഏഴ് കോടി രൂപയായിരുന്നു ഇടനിലക്കാര്‍ക്കായി നല്‍കാമെന്ന് സോണ്‍ട ഡയറക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ഇടനിലക്കാരനായ അജിത്ത് കുമാര്‍ പറഞ്ഞു.
Be the first to comment