സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാകില്ലെന്ന് പ്രകാശ് കാരാട്ട്; മുഖ്യമന്ത്രിക്ക് ഇളവ് നല്‍കിയേക്കും

സിപിഐഎം കേന്ദ്ര കമ്മറ്റിയില്‍ പ്രായപരിധി കര്‍ശനമാകില്ലെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പ്രായ പരിധിയില്‍ ഇളവ് നല്‍കാനുള്ള സാധ്യത തള്ളികളയാനാകില്ല. ആര്‍ക്കൊക്കെ ഇളവെന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും പ്രകാശ് കാരാട്ട്  പറഞ്ഞു.

നവകേരള രേഖക്ക് പ്രകാശ്കാരാട്ട് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. പശ്ചിമ ബംഗാളില്‍ ജ്യോതി ബസുവിന്റെ കാലത്ത് തന്നെ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഈ സംസ്ഥാന സമ്മേളനത്തോടെ കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതായി എന്നും കാരാട്ട് പറഞ്ഞു. 75 വയസ്സ് പിന്നിട്ടവര്‍ പദവി ഒഴിയണമെന്ന് നയം ഇത്തവണ കര്‍ശനമായി പാലിക്കപ്പെടില്ലെന്നാണ് പ്രകാശ് കാരാട്ട് വ്യക്തമാക്കുന്നത്. പ്രായ പരിധിയില്‍ ഇളവ് നല്‍കാനുള്ള സാധ്യത തള്ളികളയാനാകില്ല.പ്രായ പരിധി പിന്നിട്ടവര്‍ക് പദവി ഒഴിയുന്നതില്‍ വ്യക്തിപരമായി തീരുമാനമെടുക്കാന്‍ ആവില്ല. എല്ലാം മധുരയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു തത്വമനുസരിച്ച് പ്രായപരിധി 75 ആയി തുടരും എന്നാല്‍ മുഖ്യമന്ത്രിക്ക് ഇത്തവണയും ഇളവുണ്ടാകുമെന്നും പ്രകാശ് കാരാട്ട് സൂചന നല്‍കുന്നു.സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള രേഖ 2026 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല. ദീര്‍ഘവീക്ഷണത്തോടെ ഉള്ളതെന്ന് കാരാട്ട് പറയുന്നു. പാര്‍ട്ടി നയം മാറുന്നു എന്ന വിമര്‍ശനം; സങ്കുചിതവീക്ഷണം മാത്രമാണെന്നും ലാഭകരമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുന്നത് പുതിയ നയം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*