തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു; പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിൻ്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂര്‍ രാജ്യത്തിൻ്റെ അഭിമാനമാണ്. അതിനാല്‍ ഞാന്‍ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവര്‍ ട്രാപ്പില്‍ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാര്‍ട്ടിക്ക് അല്ല, വ്യക്തിക്കാണെന്നും പ്രകാശ് രാജ് പറഞ്ഞു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രകാശ് രാജ് നടത്തിയത്. മൂന്നുതവണ കര്‍ണാടകത്തില്‍ നിന്നും രാജ്യസഭയിലേക്ക് പോയിട്ടും രാജീവ് ചന്ദ്രശേഖര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയില്‍ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നത്. കര്‍ഷകരെയോ മണിപ്പൂരിനെയോ കുറിച്ച് അദ്ദേഹം എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ? വര്‍ഗീയ വൈറസ് പടരാതെ സൂക്ഷിക്കണം. രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*