
ജയതിലക് ഐഎഎസിനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ട കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്ത്് വിശദീകരണവുമായി രംഗത്ത്. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ പറയുകമാത്രമാണ് ചെയ്തതെന്നും പ്രശാന്ത്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുസരിച്ച് മാത്രമാണ് പ്രതികരിച്ചത്.
എല്ലാവരേയും സുഖിപ്പിച്ച് മാത്രമേ സംസാരിക്കാവൂ എന്ന് ഭരണഘടനയില്‍ പറയുന്നില്ല. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയ ശേഷം വിശദമായി പ്രതികരിക്കും. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെന്‍ഷനാണ്. ഒരു മാധ്യമസ്ഥാപനം വ്യാജവാര്‍ത്ത ചെയ്യുമ്പോള്‍ അതു തെറ്റാണെന്ന് പറയാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം. താന്‍ പോയി വാറോല കൈപ്പറ്റട്ടെ എന്നും വിശദമായി പിന്നീട് പ്രതികരിക്കാമെന്നും പ്രശാന്ത്. ചിത്തരോഗി എന്നത് ചില ഭാഷപ്രയോഗമാണെന്നും പ്രശാന്ത്.
Be the first to comment