
അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ആദ്യമായി എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സ്കൂളിൽ ഒരുക്കിയിരുന്നത്. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ അലക്സ് വടശ്ശേരിൽ അധ്യക്ഷത വഹിച്ചു.
ഡോ. മാമൻ പി ചെറിയാൻ, ഡോ. ജെയിൻ മേരി ജെയിംസ് തുടങ്ങിയവർ രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ബീന ജോസഫ്, പിടിഎ പ്രസിഡന്റ് ജോജോ പി ജോർജ്, ശ്രുതി, റ്റിറ്റി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment