അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ വർണ്ണാഭമായ റാലിയോടെ പ്രവേശനോത്സവം നടന്നു

അതിരമ്പുഴ: മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും പങ്കെടുത്ത വർണ്ണാഭമായ റാലിയോടെ അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചാനയിച്ചത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ നവീൻ മാമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബേബിനാസ് അജാസ് അക്ഷരദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരപലഹാരവും സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് സിനി ജോസഫ്, പിടിഎ പ്രസിഡണ്ട് മോൻസ് സെബാസ്റ്റ്യൻ, പിടിഎ വൈസ് പ്രസിഡണ്ട് മഞ്ജു ജോർജ്, സ്കൂൾ ലീഡർ ആൻ മേരി തോമസ്, ജൂനിയർ ഐഎഎസ് ഫസ്റ്റ് റാങ്ക് ഹോൾഡർ റോസ് മരിയ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വസന്ത് കുര്യൻ കൃതജ്ഞതയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*