
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. ആദ്യമായി എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ബലൂണുകളും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ച സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് നവ്യ അനുഭവമായി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ ഡോ ജോസഫ് മുണ്ടകത്തിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മദർ റോസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബേബിനാസ് അജാസ് അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു, പി ടി എ പ്രസിഡന്റ് റെജിമോൻ സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡന്റ് ശാലു സിജിൻ തുടങ്ങിയവർ സംസാരിച്ചു.
Be the first to comment