പിതാവിന് പ്രാർഥനാ നിർഭരമായ അന്ത്യയാത്രയേകി വിശ്വാസി സമൂഹം

കോട്ടയം: വലിയ ഇടയന് പ്രാർഥനാ നിർഭരമായ അന്ത്യയാത്രയേകി വിശ്വാസി സമൂഹം. സിറോ മലബാർ സഭ ചങ്ങനാശേരി രൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്കാര ചടങ്ങുകളിൽ അയിരകണക്കിനാളുകളാണ് പങ്കെടുത്തത്. ചങ്ങനാശേരി മെത്രാപ്പൊലീത്തീൻ പള്ളിയോട് ചേർന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവത്തിലിന്റെ ഭൗതികശരീരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. 

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കെ എൻ  ബാലഗോപാലും വി.എൻ വാസവനുടക്കം സംസ്ഥാന മന്ത്രിമാർ, വി ഡി സതീശനും, കെ.സി.വേണുഗോപാലും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയും പൗവത്തിലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വന്നു. രാവിലെ ഒമ്പത് മണി വരെ നീണ്ട പൊതുദർശനത്തിനു ശേഷം കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കുർബാന മൂന്നു മണിക്കൂറോളം നീണ്ടു. പ്രാർത്ഥനകൾക്ക് ശേഷം ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിക്ക് ചുറ്റും ഭൗതിക ശരീരവുമായി നഗരി കാണിക്കൽ ചടങ്ങും നടന്നു. പൗവത്തിലിന്റെ ജീവിതരേഖ അടയാളപ്പെടുത്തിയ ഏഴു ചെമ്പു ഫലകങ്ങളും ഖബറിൽ നിക്ഷേപിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*