മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങൾ; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവരുടെ യോഗം പഞ്ചായത്ത് ഹാളില്‍  ചേർന്നു. പ്രസിഡന്‍റ് സജി തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. 

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജി ജോസഫ് , ജോജോ ആട്ടയിൽ, ബേബിനാസ് അജാസ്, അമ്പിളി പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ പി.എസ്, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, അസ്സിസ്റ്റന്റ് സെക്രട്ടറി അമ്പിളി കെ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*