25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവും ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും.

മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടികൾ നടക്കും.

ഫെബ്രുവരി 1 ന് വൈകുന്നേരം 5.30ന് കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ സഹകരണത്തോടെ ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിക്കുന്ന വിളപ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐ.എ.എസ് നിര്‍വ്വഹിക്കും.

കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി 2-ാം തീയതി ഞായറാഴ്ച്ച കാര്‍ഷിക സ്വാശ്രയത്വ ദിനമായിട്ടാണ് ആചരിക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് കെഎസ്എസ്എസ് സ്വാശ്രയസംഘാംഗങ്ങളുടെ കലാപരിപാടികളോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. 2.30 ന് നടക്കുന്ന കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.

സ്വാശ്രയസംഘ മഹോത്സവത്തിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, തോമസ് ചാഴികാടന്‍ എക്സ്.എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കെഎസ്എസ്എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ ഫാ. അബ്രാഹം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തും.

ഫെബ്രുവരി മൂന്നിന് 2.30 ന് നടക്കുന്ന സ്വാശ്രയസംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എംഎല്‍എ, സി.കെ ആശ എംഎല്‍എ, മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഫെബ്രുവരി 4-ാം തീയതി ചൊവ്വാഴ്ച്ച പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിക്കുന്നത്. 2.30 ന് നടക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഫെബ്രവരി 8-ാം തീയതി ശനിയാഴ്ച്ച ഭക്ഷ്യസുരക്ഷ ദിനമായിട്ടാണ് ആചരിക്കുന്നത്. 2.30 ന് നടക്കുന്ന ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.

നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്, കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ബിജു കെ. സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

കാര്‍ഷകമേളയുടെ സമാപന ദിവസമായ ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച്ച കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് നടക്കുന്ന കാര്‍ഷിക പ്രശ്നോത്തരിക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കും.  2.30 ന് നടക്കുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.

സമ്മേളന ഉദ്ഘാടനം  സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും കെഎസ്എസ്എസ് വനിത-ഭിന്നശേഷി സൗഹൃദ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി, ആന്റോ ആന്റണി എം.പി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ., അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

 

 

Be the first to comment

Leave a Reply

Your email address will not be published.


*