അതിരമ്പുഴ പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേർന്നു

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒച്ചിൻ്റെ വ്യാപനം തടയുന്നതിനും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, ഒച്ച് നിർമ്മാർജനം നടത്തുന്നതിനും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഗ്രാമസഭ ഇന്ന് മാന്നാനം കെ ഇ സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്നു. 

കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ ജെയിംസ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ആൻസ്‌ വർഗീസ്, ആലിസ് ജോസഫ്, ഹസീന സുധീർ, ഹരി പ്രകാശ്, ജെയിംസ് തോമസ്, തുടങ്ങിയവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*