70 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യൻ പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ആനുകൂല്യം പ്രഖ്യാപിച്ച് രാഷ്ട്രപതി

ഡൽഹി : 70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നത് അതിവേഗം പുരോഗമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് എബി-പിഎംജെഎവൈ.

12 കോടി ജനങ്ങള്‍ക്ക് സെക്കൻഡറി ചികിത്സയ്ക്കും അടുത്തഘട്ട ചികിത്സയ്ക്കും സൗകര്യമുള്ള ആശുപത്രികളില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ പരിരക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രികളുടെ ഉത്തരവാദിത്തത്തോടുകൂടി സംസ്ഥാന ആരോ​ഗ്യ ഏജൻസികൾക്കാണ് പദ്ധതിക്കായുള്ള ആശുപത്രികൾ തിര‍ഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*