കൊല്ലം: പ്രിന്റിങ് പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണൻ (56), ഭാര്യ ആശാ രാജീവ് (50), മകൻ മാധവ് (21) എന്നിവരാണു മരിച്ചത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്ഷൻ “ഗസൽ’ എന്ന വീട്ടിലാണു സംഭവം.
രാജീവ്, ആശ എന്നിവരെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലും മാധവിനെ മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്. രണ്ട് ദിവസമായി വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാർ വീട്ടിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്.
Be the first to comment