പ്രമേഹം മുതൽ ക്യാൻസർ വരെ തടയുന്നു; മഞ്ഞളിൻ്റെ 9 ആരോഗ്യ ഗുണങ്ങൾ

ഇന്ത്യൻ അടുക്കളകളിൽ മഞ്ഞളിന് പ്രത്യേകം സ്ഥാനമുണ്ട്. മഞ്ഞളിൻ്റെ ഉപയോഗം പല വിധത്തിൽ ഗുണകരമാണ്. പാചകത്തിന് ഉപയോഗിക്കുന്നത് പുറമെ ചർമ്മ സംരക്ഷണത്തിനും സൗന്ദര്യ വർധക വസ്‌തുവായുമൊക്കെ ഇത് ധാരാളമായി ഉപയോഗിക്കാറുണ്ട്. മഞ്ഞൾ പൊടി, പച്ച മഞ്ഞൾ എന്നിവ ദിവസവും കഴിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. മഞ്ഞളിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. സന്ധിവാതം, റുമാറ്റോയ്‌ഡ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആർത്രൈറ്റിസ് എന്നിവയുൾപ്പെടെ ക്യാൻസറിനെ വരെ തടയാൻ മഞ്ഞൾ ഫലപ്രദമാണ്. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാനും ഇത് വളെരെയധികം സഹായിക്കുന്നു. മഞ്ഞളിന്‍റെ മറ്റ് ഗുണങ്ങളെ കുറിച്ച് ഡയറ്റീഷ്യൻ ജയശ്രീ വാണിക്ക് വിശദീകരിക്കുന്നു.

1) ആഗിരണത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു

രക്തത്തിലെ ആഗിരണം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. കൂടുതൽ ഗുണം ലഭിക്കുന്നതിനായി മഞ്ഞളിൽ അൽപ്പം കുരുമുളക് കൂടി ചേർത്ത് കഴിക്കാം.

2) ആന്‍റി ഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു

വാർധക്യം, സെല്ലുകൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവ ചെറുക്കാൻ മഞ്ഞൾ സഹായിക്കുന്നു.

3) തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

അൽഷിമേഴ്‌സ് പോലുള്ള രോഗ സാധ്യത കുറയ്ക്കാനും ഓർമ്മ ശക്തി വർധിപ്പിക്കാനും മഞ്ഞൾ ഫലപ്രദമാണ്.

4) ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു

മഞ്ഞൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ധമനികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു.

5) രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

ആന്‍റി ബാക്‌ടീരിയൽ, ആന്‍റി വൈറൽ, ആന്‍റി ഫംഗൽ എന്നിവയായി പ്രവർത്തിക്കുന്നു.

6) കരളിനെയും ദഹനത്തെയും മെച്ചപ്പെടുത്തുന്നു

ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസത്തിന്‍റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

7) ക്യാൻസർ തടയുന്നു

ട്യൂമർ വളർച്ച തടയുകയും, ചികിത്സയുടെ ഫലപ്രാപ്‌തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

8) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്ന ഒന്നാണ് മഞ്ഞൾ. അതിനാൽ മഞ്ഞളിന്‍റെ ഉപയോഗം പ്രമേഹരോഗികൾക്ക് നല്ല ഗുണം ചെയ്യുന്നു.

9) സമ്മർദ്ദം നിയന്ത്രിക്കുന്നു

ഉത്കണ്‌ഠ അകറ്റാനും മാനസികനില മെച്ചപ്പെടുത്താനും മഞ്ഞൾ വളരെയധികം സഹായിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*