നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി മോദിയെ പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ട്

ദില്ലി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് മോദിയെ പുരസ്കാരത്തിന് പരി​ഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.  സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്നും വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു.

മോദിക്ക് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിനു ലഭിക്കുന്ന അം​ഗീകാരമായിരിക്കുമെന്നും തോജെ വ്യക്തമാക്കി. 2018ൽ സോൾ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും പരി​ഗണിച്ചാണ് അന്ന് പുരസ്കാരം ലഭിച്ചത്. 

Be the first to comment

Leave a Reply

Your email address will not be published.


*