കാർഗിൽ സമരണയിൽ രാജ്യം; ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.

രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നു. സൈനികരുടെ വീരമൃത്യു രാജ്യം എന്നും ഓർക്കും. ആധുനിക ആയുധങ്ങൾ ലഭ്യമാക്കി സേനയെ കൂടുതൽ നവീകരിക്കും. നിഴൽ യുദ്ധം നടത്തി ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് സാധിക്കില്ല. കാർഗിൽ പാകിസ്താൻ ഭീകരതയുടെ യഥാർത്ഥ മുഖം കാണിച്ചു. തിരിച്ചടികളിൽ നിന്ന് പാകിസ്താൻ പാഠം പഠിച്ചില്ല. ഭീകരതയെ ഇല്ലാതാക്കാൻ ഉള്ള തീരുമാനം ഉറച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാകിസ്താന്റെ ദുഷ്ടലക്ഷ്യങ്ങളെ തകർക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

കാർഗിൽ ഇന്ത്യയുടെ ശക്തിലോകത്തെ കാണിച്ചു. കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു. ഭീകരവാദത്തോട് സന്ധിയില്ല. അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്.

എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല രാഷ്ട്രത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*