പ്രധാനമന്ത്രിയെത്തി; ആവേശത്തിരയില്‍ പൂരനഗരി; കനത്ത സുരക്ഷ

തൃശൂർ: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് കുട്ടനെല്ലൂരിൽ എത്തിയത്. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ഗോപി ഉൾപ്പടെ നിരവധി നേതാക്കൾ മോദിയെ സ്വീകരിക്കാനായെത്തി.

ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. മൂന്നിനു തേക്കിൻകാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തിൽ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയുമുണ്ടാകും

നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, മറിയക്കുട്ടി എന്നിവർ മോദിക്കൊപ്പം വേദി പങ്കിടും. ചടങ്ങിൽ വ്യവസായി ബീനാ കണ്ണൻ, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവർത്തക ഉമാ പ്രേമൻ എന്നിവരും പങ്കെടുക്കും. 4.30നു റോഡ് മാർഗം തിരികെ കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിലേക്കു തിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*