അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജ്യത്തെ വിവിധ മെട്രോകളുടെ വികസന പദ്ധതികളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ചതിനൊപ്പമാണ് കൊല്‍ക്കത്ത മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തത്.  ഇതിന് ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്യാനും മോദി സമയം കണ്ടെത്തി.

ഹൗറ മൈതാനിനെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയില്‍ 4.8 കിലോമീറ്റര്‍ ദൂരമാണ് മെട്രോ ടണല്‍ വരുന്നത്.  ഇതില്‍ 520 മീറ്റര്‍ ദൂരമാണ് അണ്ടര്‍വാട്ടര്‍ മെട്രോയായി ഹൂഗ്ലി നദിക്ക് അടിയിലൂടെ പോകുന്നത്.  നദിയില്‍ 30 മീറ്റര്‍ താഴ്ചയിലാണ് മെട്രോ ടണല്‍.  അണ്ടര്‍വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമാണ് മോദി മെട്രോയില്‍ യാത്ര ചെയ്തത്.  വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള യാത്രയില്‍ അവരുമായി ആശയവിനിമയം നടത്താനും മോദി തയ്യാറായി.

Be the first to comment

Leave a Reply

Your email address will not be published.


*