കേന്ദ്ര ബജറ്റ് ജനകീയ ബജറ്റായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

2024-25 ലെ കേന്ദ്ര ബജറ്റ് ജനകീയ ബജറ്റായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വിദ്വേഷം മാറ്റിവച്ച് സഹകരിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. അതേസമയം നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 60 വർഷത്തിന് ശേഷം മൂന്നാം തവണയും ഒരു സർക്കാർ അധികാരത്തിൽ വന്നതും മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കുമെന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് അമൃത് കാലിൻ്റെ സുപ്രധാന ബജറ്റാണെന്നും ഇന്നത്തെ ബജറ്റ് നമ്മുടെ ഭരണത്തിൻ്റെ അടുത്ത 5 വർഷത്തേക്കുള്ള ദിശ നിർണ്ണയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ന് സാവൻ്റെ ആദ്യ തിങ്കളാഴ്ചയാണ്. ഈ ശുഭദിനത്തിൽ ഒരു സുപ്രധാന സമ്മേളനം ആരംഭിക്കുന്നു. സാവൻ്റെ ആദ്യ തിങ്കളാഴ്ച രാജ്യക്കാർക്ക് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്നു. ഇന്ന് രാജ്യം മുഴുവൻ അതിലേക്കാണ് ഉറ്റുനോക്കുന്നത്. ഇതൊരു പോസിറ്റീവ് സെഷനായിരിക്കണം നരേന്ദ്ര മോദി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*