ദിസ്പൂര്‍: അസ്സമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെട്ട കാസിരംഗ ദേശീയോദ്യാനം മോദി ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. നാഷണല്‍ പാര്‍ക്കില്‍ ആന സഫാരിയും ജീപ്പ് സഫാരിയും നടത്താന്‍ മോദി സമയം ചെലവഴിച്ചു. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാര്‍ക്കിൻ്റെ സെന്‍ട്രല്‍ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയില്‍ ആന സഫാരിയാണ് മോദി ആദ്യം തെരഞ്ഞെടുത്തത്. തുടര്‍ന്നായിരുന്നു ജീപ്പ് സഫാരി. പാര്‍ക്ക് ഡയറക്ടര്‍ സൊണാലി ഘോഷും മറ്റ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും മോദിയെ അനുഗമിച്ചു.
‘ഇന്ന് രാവിലെ ഞാന്‍ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലായിരുന്നു. സമൃദ്ധമായ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റ് വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ അനുഗ്രഹീതമാണ്. ഒറ്റ കൊമ്പുള്ള കാണ്ടാമൃഗമാണ് മറ്റൊരു പ്രത്യേകത’- മോദി ട്വിറ്ററില്‍ കുറിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച വൈകീട്ടാണ് മോദി അസമില്‍ എത്തിയത്.
Be the first to comment