പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മൂന്നിന് തൃശൂരിലെത്തും. തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണു മോദിയുടെ കേരളാസന്ദർശനമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.
വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്‍റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളാഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിനു നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർഥം മൂന്നിലേക്കു മാറ്റുകയായിരുന്നു.
Be the first to comment