പുത്തൻ കുതിപ്പിൽ കൊച്ചിൻ ഷിപ്യാർഡ്; ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ യാനം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത യാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്.

രാവിലെ 9. 45 നാണ് ഉദ്ഘാടന ചടങ്ങ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ധന സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായ ചുവടുവെപ്പാണ് യാനം. ഹൈഡ്രജന്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായതിനാല്‍ പൂര്‍ണമായും മലിന മുക്തമായിരിക്കുമെന്നതാണ് പ്രത്യേകത.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് കപ്പല്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന നിര്‍വഹിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജന്‍ യാനമാണിത്. നദികളിലൂടെയുള്ള ഹ്രസ്വദൂര സര്‍വീസ് ലക്ഷ്യം വച്ച് നിര്‍മ്മിച്ച ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്.

ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്. കൊച്ചിൻ ഷിപ്യാർഡിനെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്ന പദ്ധതിയാണിത്. ബോട്ടിന്റെ പ്രവർത്തനം വിജയകരമായാൽ, ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും നിർമ്മിക്കുമെന്ന് ഷിപ്യാർഡ് എംഡി മധു എസ്. നായർ പറഞ്ഞു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*