ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തില്‍പോയത് റെക്കോഡ് തുകക്ക്. ഏകദേശം 65 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റര്‍ ഒമ്പതു കോടിക്ക് (1.1 മില്യണ്‍ ഡോളര്‍) മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തില്‍ പോയത്. ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളില്‍ ഏറ്റവും കൂടിയ വിലക്ക് ലേലത്തില്‍പോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റര്‍. പ്രമുഖരായ വ്യക്തിത്വങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ണടയും പേനയും ചെരുപ്പും അടക്കമുള്ള സാധനങ്ങള്‍ ലേലത്തിന് വച്ച് വലിയ വിലയ്ക്ക് വില്‍പന നടത്താറുണ്ട്. എന്നാല്‍, ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ കോടികള്‍ നല്‍കി സ്വന്തമാക്കിയത് ആരാണെന്ന് ലേലം നടത്തിയ സോത്ത്ബീസ് ആര്‍ട്ട് കമ്പനി അറിയിച്ചിട്ടില്ല.
#AuctionUpdate: Frenzied bidding pushed Princess Diana’s historic black sheep Warm & Wonderful sweater to sell at $1.1 million today in our inaugural Fashion Icons auction at #SothebysNewYork. pic.twitter.com/zyUYfuuS3Q
— Sotheby’s (@Sothebys) September 14, 2023
ന്യൂയോര്‍ക്കില്‍ നടന്ന ‘സോത്ത്ബീസ് ഫാഷൻ ഐക്കണ്‍സ് ലേല’ത്തിലാണ് ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്ററിന്‍റെ ലേലം നടന്നത്. ലേലം വിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷിച്ച തുകയുടെ 14 ഇരട്ടിയിലെത്തി. തുടര്‍ന്ന് 15 മിനുട്ട് മാത്രം നീണ്ടുനിന്ന വാശിയേറിയ ലേലം വിളിക്കൊടുവിലാണ് സ്വറ്ററിന്‍റെ തുക 1.57 കോടി രൂപയില്‍നിന്ന് ഒമ്പതുകോടിക്ക് മുകളിലെത്തി, റെക്കോഡ് തുകയില്‍ ലേലം ഉറപ്പിച്ചത്. ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട സ്വറ്ററിന് പുതിയ അവകാശികളെ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് സ്വറ്ററിന്‍റെ ഡിസൈനേഴ്സായ ജോവാന സാലി മ്യൂര്‍- ജൊവാന്ന ഒസ്ബോണ്‍ അഭിപ്രായപ്പെട്ടത്. ലേലത്തിലൂടെ ഏറ്റവും കൂടിയ വിലക്ക് വില്‍ക്കപ്പെടുന്ന സ്വറ്ററെന്ന ലോക റെക്കോഡും ബ്ലാക്ക് ഷീപ് സ്വറ്റര്‍ സ്വന്തമാക്കി. അമേരിക്കന്‍ സംഗീതജ്ഞനും സംഗീത ബാന്‍ഡായ നിര്‍വാണയുടെ മുന്‍നിര ഗായകനും ഗിത്താറിസ്റ്റുമായിരുന്ന കുര്‍ട്ട് കൊബെയിന്‍റെ പച്ച സ്വറ്ററാണ് ഇതിനുമുമ്പ് ഏറ്റവും കൂടിയ വിലക്ക് ലേലത്തില്‍ പോയത്. 2019ല്‍ നടന്ന ലേലത്തിലൂടെ ഏകദേശം 2 കോടി 77 ലക്ഷം രൂപക്ക് വിറ്റത്.
Be the first to comment